മലയാളത്തിലെ പുതുനിര കവികളിൽ ശ്രദ്ധേയനായ റഫീക്ക് അഹമ്മദിന് 62-ാം പിറന്നാൾ, ഒപ്പം പാട്ടെഴുത്തിന്റെ 25-ാം വർഷവുമാണിത്.
തൊണ്ണൂറുകൾക്കു ശേഷം മലയാളകവിതയിൽ സജീവമായ ഒരു തലമുറയുടെ ഭാഗമായിരിക്കുമ്പോഴും തീർത്തും വ്യത്യസ്തമായ കാവ്യവഴി തെരഞ്ഞെടുത്ത കവിയും ഗാനചയിതാവുമാണ് റഫീക്ക് അഹമ്മദ്. പി. ഭാസ്കരനും യൂസഫലി കേച്ചേരിക്കും ശേഷം മലയാള സിനിമയിൽ ഗസലിന്റെ രചനാസമ്പത്ത് നന്നായുള്ളത് റഫീക്ക് അഹമ്മദിനാണ്.
തൃശൂർ ജില്ലയിലെ അക്കിക്കാവിൽ 1961 ഡിസംബർ 17ന് ജനനം. പിതാവ് സയ്യിദ് സജ്ജാദ്ഹുസൈൻ. മാതാവ് തിത്തായിക്കുട്ടി. പെരുമ്പിലാവ് എൽ.എം.യു.പി സ്കൂൾ, ടി.എം. ഹൈസ്കൂൾ, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് സർവീസിൽ (ഇ എസ് ഐ) ഉദ്യോഗസ്ഥനായിരിക്കെ സ്വയം വിരമിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധിയായ പുരസ്കാരങ്ങൾ. ഗാനരചനയ്ക്ക് 4 തവണ സംസ്ഥാന അവാർഡ്. 7 കവിതാ സമാഹാരങ്ങളും രണ്ടു ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചു.
ആദ്യകാലത്തെ പാട്ടെഴുത്തുകാരിൽ ഈണത്തിനനുസരിച്ച് പാട്ടെഴുതിയവരിൽ പ്രധാനികൾ ഒ.എൻ.വി, ശ്രീകുമാരൻതമ്പി, യൂസഫലി കേച്ചേരി, ബിച്ചു തിരുമല, പൂവ്വച്ചൽ ഖാദർ, മങ്കൊമ്പ് ഗോപാലകൃഷ്ണൻ തുടങ്ങിയവരാണ്. പിന്നെ കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി. വയലാർ, ഭാസ്ക്കരൻ തുടങ്ങിയവർ വളരെ കുറച്ചു മാത്രമേ ഈണത്തിനനുസരിച്ച് എഴുതിയിട്ടുള്ളൂ.
പറയാൻ മറന്ന പരിഭവങ്ങൾ… (ഗർഷോം) ആണ് ആദ്യഗാനം. തുടർന്ന് രാക്കിളിതൻ…..(പെരുമഴക്കാലം) ഈ കൽപ്പടവിൽ ഈ മരത്തണലിൽ…. (ഔട്ട് ഓഫ് സിലബസ്) തട്ടം പിടിച്ചു വലിക്കല്ലേ…. (പരദേശി) മെയ്മാസമേ നിൻനെഞ്ചിലെ പൂവാക ചോക്കുന്നതെന്തേ…..(ലാപ്ടോപ്പ് ) കണ്ണോടു കണ്ണോരം….(വീരപുത്രൻ) കിഴക്കു പൂക്കും….. (അൻവർ)കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്…..കൊണ്ടോരാം കൊണ്ടോരാം…..മയിൽപീലി ഇളകുന്നു കണ്ണാ….. തെക്കിനി കോലായിൽ…സംസ്ഥാന അവാർഡ് നേടിയ വിഡ്ഢികളുടെ മാഷ് എന്ന ചിത്രത്തിലെ തിരമാലയാണ് നീ….. മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍… മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ…. കഥയ മമ കഥയ മമ…. ആ നദിയോരം….. (ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്) കാറ്റേ കാറ്റേ…. (സെല്ലുലോയ്ഡ്). കണ്ടതിനുമപ്പുറമുള്ളൊരു കാഴ്ചകൾ…. (ലേഡീസ് ആൻഡ് ജെന്റിൽമെൻ), ആദാമിന്റെ മകൻ അബുവിലെ മുത്തോല കുന്നത്തെ…. കിനാവിന്റെ മിനാരത്തിൽ…. രചിച്ച പാട്ടുകളെല്ലാം മികച്ചതാണ്. ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽഉമ്മ പുറത്തു തനിച്ചുനിൽക്കെപെട്ടെന്നു വന്നൂ പെരുമഴ…. വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയെപ്പോലെ ഉജ്വലമായ രചനകളാണു റഫീക്കിനെ മലയാളത്തിലെ കാവ്യാസ്വാദകർക്കു പ്രിയപ്പെട്ടവനാക്കിയത്. ‘‘കഴിഞ്ഞ മൂന്നു ദശകങ്ങളിൽ രചന തുടങ്ങിയ കവികളിൽ ഓരോ പത്തിലും പത്തായം നിറയ്ക്കാൻ, കുറച്ചു വാക്കുകൾ വിതച്ചു നൂറുമേനി കൊയ്യാൻ കഴിഞ്ഞ കർഷകൻ റഫീക്കാണ്…. ” എം. ലീലാവതി റഫീക്കിന്റെ കവിതകളെ കുറിച്ച് ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്.
ബോംബെ മാർച്ച് 31 എന്ന സിനിമയിലെ നിയോഗമറിയാതെ പാറും ശരങ്ങൾ പോലെ…ഇമ്മാനുവേൽ എന്ന ചിത്രത്തിലെ എന്നോടുകൂടെ ഇരിക്കുന്ന ദൈവമേ…. എന്ന ക്രിസ്തീയ പ്രാർഥനാഗാനത്തിന് ഒരു പുതുമയുണ്ട്. ഉമ്മക്കുലുസു മരിച്ചന്നു രാത്രിയിൽഉമ്മ തനിച്ചു പുറത്തു നിന്നുഉറ്റവരൊക്കെയും പോയിരുന്നുമുറ്റമോ ശൂന്യമായ്ത്തീർന്നിരുന്നു…. മലയാള ഭാഷയുടെ കവിതാപാരമ്പര്യത്തെക്കുറിച്ച് ആശങ്കപ്പെടാതെ, കവിതയിൽ സ്വന്തം സ്വത്ത്വം കാത്തുസൂക്ഷിക്കാൻ റഫീക്ക് അഹമ്മദ് എന്നും ശ്രദ്ധിച്ചിരുന്നു. കൃതികൾ : സ്വപ്ന വാങ്മൂലം (1996), പാറയിൽ പണിഞ്ഞത് (2000), ആൾമറ (2004), ചീട്ടുകളിക്കാർ (2007)ശിവകാമി, ഗ്രാമവൃക്ഷത്തിലെ വവ്വാൽ, റഫീക്ക് അഹമ്മദിന്റെ കവിതകൾ (2013), അഴുക്കില്ലം (നോവൽ) -2015