തൃശൂരിൽ സിഎൻജി ഓട്ടോയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ച്; ആത്മഹത്യയെന്ന് സംശയം

At Malayalam
0 Min Read

തൃശൂർ നഗരത്തിൽ സി.എ.ൻജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. പെരിങ്ങാവ് ഗാന്ധിനഗറിലാണ് സംഭവം. പെരിങ്ങാവ് മേലുവളപ്പിൽ പരേതനായ രാമകൃഷ്ണന്റെ മകൻ പ്രമോദ് (47) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിൽ എങ്ങനെ തീ പടർന്നുവെന്ന് വ്യക്തമല്ല. ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു.

ശനിയാഴ്ച ഉച്ചയോടെയാണ് നിർത്തിയിട്ടിരുന്ന ഓട്ടോയ്ക്ക് തീപിടിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും അവരെത്തി തീയണയ്ക്കുകയും ചെയ്തു. ഓട്ടോയുടെ പിറകിലെ സീറ്റിൽ കത്തിക്കരിഞ്ഞ നിലയിലാണ് പ്രമോദിനെ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Share This Article
Leave a comment