‘മക്കളുടൻ മുതൽവർ’: ജനസമ്പർക്ക പരിപാടിയുമായി തമിഴ്നാട് സർക്കാരും

At Malayalam
1 Min Read

പുതിയ ജനസമ്പർക്ക പരിപാടി നടപ്പിലാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. ‘മക്കളുടൻ മുതൽവർ ‘എന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. പദ്ധതി കോയമ്പത്തൂരിൽ വെച്ച് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരാതി പരിഹാര യോഗങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. 13 വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ പദ്ധതിയിൽ പങ്കെടുക്കും. ഡിസംബർ 18 മുതൽ ജനുവരി 6 വരെയാണ് യോഗങ്ങൾ നടത്തുക. ജില്ലകളിലെ മേൽനോട്ട ചുമതല മന്ത്രിമാരെയാണ് ഏൽപിച്ചിരിക്കുന്നത്.

ജനങ്ങൾക്കൊപ്പം മുഖ്യമന്ത്രിയുടെ പരിപാടി ഉദ്ഘാടനം ചെയ്യാനാണ് ഞാൻ തിങ്കളാഴ്ച കോയമ്പത്തൂരിൽ വരുന്നത്. പദ്ധതിയുടെ ഗുണഫലങ്ങൾ ജനങ്ങളിലെത്തിക്കാൻ സഹായിക്കണമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ജനങ്ങളുടെ ആവശ്യങ്ങളും സർക്കാർ സേവനങ്ങളും ഒരു കുടക്കീഴിൽ സമ്മേളിക്കണമെന്നും ഉടൻ പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment