മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെപി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. ഇന്ന് രാവിലെ 9.35ന് തൃശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശതയിലായിരുന്നു. ഡയാലിസിസ് ചെയ്യുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടായി. മുൻ വനം മന്ത്രിയാണ്.
യൂത്ത് കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനത്തിലൂടെയാണ് കെപി വിശ്വനാഥൻ സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, തൃശൂർ ഡിസിസി സെക്രട്ടറി, കെപിസിസി നിർവാഹക സമിതി, , ഖാദി ബോർഡ് അംഗം, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം, തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ചെയർമാൻ, ഡയറക്ടർ എന്നീ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.