സാംസങ് ഗാലക്‌സി മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് അപകടസാധ്യത മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. സൈബർ ആക്രമണങ്ങളിൽ നിന്നും ഹാക്കിംഗിൽ നിന്നും സ്വയം പരിരക്ഷിക്കുന്നതിന് ഫോണിന്റെ ഒഎസും സുരക്ഷാ സംവിധാനങ്ങളും ഉടൻ അപ്‌ഡേറ്റ് ചെയ്യാമെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം നിർദ്ദേശിക്കുന്നു. പുതിയതും പഴയതുമായ മോഡലുകളുള്ള ദശലക്ഷക്കണക്കിന് സാംസങ് ഗാലക്‌സി ഫോണുകളിൽ നിരവധി സുരക്ഷാ പ്രശ്‌നങ്ങൾ എടുത്തുകാണിച്ചാണ് സിഇആർടി-ഇൻ മുന്നറിയിപ്പ് നൽകുന്നത്.
സാംസങ് മൊബൈൽ ആൻഡ്രോയിഡ് പതിപ്പുകളായ 11, 12, 13, 14 എന്നിവ ഇത്തരം ആക്രമണങ്ങൾക്ക് ഇരയാകുമെന്ന് റിപ്പോർട്ട് പറയുന്നു. ഒഎസിന്റെ SmartManagerCN ഘടകത്തിലെ തെറ്റായ ആക്‌സസ് കൺട്രോൾ തകരാറാണ് ഫോണുകളിലെ അപകടത്തിന് കാരണമെന്ന് ഏജൻസി പറഞ്ഞു. ഇതിനുള്ള പരിഹാരം നിങ്ങളുടെ Samsung Galaxy ഫോണുകളിൽ കമ്പനി സൂചിപ്പിച്ചതുപോലെ ഉചിതമായ സുരക്ഷാ അപ്‌ഡേറ്റുകൾ പ്രയോഗിക്കുക എന്നതാണ്.