നടൻ ശ്രേയസ് തൽപഡേക്ക് ഹൃദയാഘാതം

At Malayalam
1 Min Read
Bollywood actor Shreyas Talpade suffered an attack

പ്രമുഖ ബോളിവുഡ് താരം ശ്രേയസ് തൽപഡേ ആശുപത്രിയിൽ. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ചയാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെൽക്കം ടു ദ ജംഗിൾ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സംഭവം. കുഴഞ്ഞുവീണ നടനെ ഉടനെ അന്ധേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിട്ടുണ്ട്. നടൻ സുഖം പ്രാപിച്ചുവരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മറാഠി സീരിയലുകളിൽ സജീവമായിരുന്ന നടൻ 2002ലാണ് ബോളിവുഡിൽ ചുടവുവെക്കുന്നത്. 2005 ൽ പുറത്തിറങ്ങിയ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമായ ഇഖ്ബാലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.ഡോര്‍, അപ്ന സപ്ന മണി മണി, ഓം ശാന്തി ഓം, വെല്‍കം ടു സജ്ജന്‍പൂര്‍, ഗോല്‍മാല്‍ റിട്ടേണ്‍സ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

Share This Article
Leave a comment