കേരളത്തിൽ നിന്നുള്ള നാല് എം.പിമാർക്ക് സസ്പെൻഷൻ

At Malayalam
0 Min Read

കേരളത്തിൽ നിന്നുള്ള നാല് എം.പിമാർ ഉൾപ്പെടെ അഞ്ച് എംപിമാരെ സസ്പെൻഡ് ചെയ്തു. ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ്, തമിഴ്നാട്ടിൽ നിന്നുള്ള ജോതി മണി എന്നീ കോൺഗ്രസ് എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് നടപടി. ബുധനാഴ്ച നടന്ന സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തിൽ പാർലമെന്റിൽ പ്രക്ഷുബ്ധമായ പ്രതിഷേധം നടത്തുകയും, ചെയറിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും അവഗണിച്ചതിനുമാണ് എംപിമാരെ സസ്പെൻഡ് ചെയ്തത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ വൈകീട്ട് 3 മണി വരെ നിർത്തിവച്ചു.

Share This Article
Leave a comment