ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യുഎൻ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ

At Malayalam
1 Min Read

ഗാസയിലെ വെടിനിര്‍ത്തലും ബന്ദികളുടെ മോചനവും ആവശ്യപ്പെട്ടുള്ള യു.എന്നിന്റെ കരട് പ്രമേയത്തിനെ അനുകൂലിച്ച് ഇന്ത്യ. 193 അംഗ യു.എൻ ജനറൽ അസംബ്ലിയാണ് വെടിനിർത്തൽ പ്രമേയം പാസാക്കിയത്. 153 രാജ്യങ്ങൾ വെടിനിർത്തലിന് വേണ്ടിയുള്ള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇന്ത്യയ്ക്ക് പുറമെ അള്‍ജീരിയ, ബഹ്റൈന്‍, ഇറാഖ്, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങി നിരവധി രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ പത്ത് രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 23 രാജ്യങ്ങള്‍ വോട്ടെടുപ്പിൽ വിട്ടുനിന്നു.

പ്രമേയത്തില്‍ ഹമാസിനെ പരാമര്‍ശിച്ചിട്ടില്ല. ഇസ്രയേലിന്റെ ഏറ്റവും ശക്തമായ സഖ്യകക്ഷിയായ യു.എസ്, പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിച്ചു. വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യു.എൻ പ്രമേയത്തെ ഹമാസും സ്വാഗതം ചെയ്തു. ഹമാസിന്റെ മുതിർന്ന നേതാവായ ഇസാത് അൽ-റെഷിഖാണ് പ്രമേയത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്. ഇസ്രായേൽ തങ്ങളുടെ ജനങ്ങൾക്കെതിരായ വംശഹത്യ ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഗാസ്സയിൽ ക്രൂരമായ ആക്രമണം തുടരുന്ന ഇ​സ്രായേലിനെതിരെ വിമർശനവുമായി അമേരിക്ക കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഗാസ്സയിൽ നടത്തുന്ന വിവേചനരഹിതമായ ബോംബാക്രമണം മൂലം ഇസ്രായേലിന്റെ പിന്തുണ നഷ്ടപ്പെടാൻ തുടങ്ങിയെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായ​പ്പെട്ടു. തീവ്രചിന്താഗതിയുള്ള സർക്കാറിനെ നെതന്യാഹു മാറ്റേണ്ടതുണ്ടെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു. അമേരിക്ക തങ്ങൾക്കൊപ്പമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചതിനു പിന്നാലെയാണ് ബൈഡ​​ന്റെ പ്രസ്താവന.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment