ക്യാബിൻ, കോക്ക്പിറ്റ് ജീവനക്കാർക്കുള്ള പുതിയ യൂണിഫോമുകൾ അവതരിപ്പിച്ച് എയർ ഇന്ത്യ. പ്രശസ്ത ഇന്ത്യൻ ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്രയാണ് യൂണിഫോമുകൾ ഡിസൈൻ ചെയ്തത്. എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350 വിമാനത്തിന്റെ സർവീസ് ആരംഭിച്ച് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ യൂണിഫോമുകൾ ഘട്ടം ഘട്ടമായി അവതരിപ്പിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എയര്‍ ഇന്ത്യ ജീവനക്കാരുടെ യൂണിഫോം മാറ്റുന്നത്. ക്യാബിന്‍ ക്രൂ അംഗങ്ങളായുള്ള വനിതകൾക്ക്ള് മോഡേണ്‍ റെഡി ടു വെയര്‍ ഓംബ്രെ സാരിയും പുരുഷന്മാർക്ക് ബന്ദ്ഗാലയുമാണ് വേഷം. പൈലറ്റുമാര്‍ കറുത്ത സ്യൂട്ടുകളാണ് ഇനിമുതൽ. ഇന്ത്യൻ ഹെറിറ്റേജ് ആർക്കിടെക്ചർ (ഝരോഖ), വിസ്ത (പുതിയ എയർ ഇന്ത്യയുടെ ലോഗോ ഐക്കൺ) എന്നിവയും യൂണിഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.