കോച്ച് കാണില്ല,കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി

At Malayalam
0 Min Read

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വ്യാഴാഴ്ച്ച പഞ്ചാബ് എഫ്‌സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. ടീമിന് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് ടീമിനൊപ്പമുണ്ടാവില്ല. അദ്ദേഹത്തെ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയിരിക്കുകയാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഡഷന്‍. റഫറിമാര്‍ക്കെതിരായ വിമര്‍ശനത്തിനാണ് അച്ചടക്കസമിതി ശിക്ഷ വിധിച്ചത്. കൂടെ 50,000 പിഴയും ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ സീസണിലും വുകോമാനോവിച്ചിന് വിലക്കുണ്ടായിരുന്നു. ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ഇവാന് 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയുമാണ് ചുമത്തിയത്.

Share This Article
Leave a comment