കൃഷ്ണ ഭജന സംഘടിപ്പിച്ച് എ.ആർ റഹ്മാൻ

At Malayalam
0 Min Read

ദുബൈയിലെ വസതിയിൽ കൃഷ്ണ ഭജന സംഘടിപ്പിച്ച് സംഗീത സംവിധായകൻ എ. ആർ റഹ്മാൻ. വിദേശ ഗായകർ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തു. റഹ്മാൻ്റെ വസതിയിൽ നിന്നുള്ള സംഗീതാർച്ചനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. അതേ സമയം കുറച്ച് ദിവസങ്ങൾക്ക് മുന്നേ റഹ്മാൻ സമൂഹ മാധ്യമങ്ങളിൽ വിമർശനത്തിനും ഇരയായിരുന്നു.

ചെന്നൈ നഗരത്തെ പ്രളയം ബാധിച്ചപ്പോൾ റഹ്മാൻ പുതിയ ചിത്രമായ ‘പിപ്പ’യുടെ ഗാനം പ്രമോട്ട് ചെയ്‌തതാണ് വിമർശനങ്ങൾക്ക് കാരണം ആയത്. ‘പിപ്പ’ക്ക് വേണ്ടി റഹ്മാൻ ഈണമൊരുക്കിയ ‘മേൻ പർവനാ’ എന്ന ഗാനം റിലീസ് ചെയ്തതിന് പിന്നാലെയാണ് വിമർശനങ്ങൾ തലപൊക്കിയത് .

Share This Article
Leave a comment