പി ​ഗോവിന്ദപിള്ള ദേശീയ പുരസ്കാരം അരുന്ധതി റോയിക്ക്

At Malayalam
1 Min Read
Third P Govindappilla National Award to Booker laureate, author and activist Arundhati Roy

മൂന്നാമത് പി ​ഗോവിന്ദപിള്ള ദേശീയ പുരസ്കാരം ബുക്കർ ജേതാവും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്ക്. പ്രമുഖ മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാ​ഗ്മിയുമായ പി ​ഗോവിന്ദപിള്ളയുടെ സ്മരണയ്ക്കായി നൽകുന്ന പുരസ്കാരമാണിത്.പി ​ഗോവിന്ദപിള്ളയുടെ 11ാം ചരമ വാർഷിക ദിനമായ ഈ മാസം 13നു തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ എൻ റാം പുരസ്കാരം സമ്മാനിക്കും. മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക.നേരത്തെ പ്രമുഖ അഭിഭാഷനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ, എൻ റാം എന്നിവർക്കാണ് പുരസ്കാരം ലഭിച്ചവർ.

മാന്‍ ബുക്കര്‍ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ വനിതയാണ് മലയാളിയായ അരുന്ധതി റോയ്. ദ് ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്‌സ് എന്ന കൃതിക്ക് 1997-ലായിരുന്നു ബുക്കര്‍ പുരസ്‌കാരം. മേരി റോയിയുടെയും രാജീബ് റോയിയുടെയും മകളായി 1961 നവംബര്‍ 24-ന് ജനിച്ചു. ബാല്യകാലം കേരളത്തില്‍ ചിലവഴിച്ചു. പഠനശേഷം ആര്‍ക്കിടെക്റ്റ്, എയ്‌റോബിക് പരിശീലക എന്നീ നിലകളില്‍ ജോലി ചെയ്തു. ‘ഇന്‍ വിച് ആനീ ഗിവ്‌സ് ഇറ്റ് ടു ദോസ് വണ്‍സ്’, ‘ഇലക്ട്രിക് മൂണ്‍’ എന്നീ സിനിമകളുടെ തിരക്കഥ എഴുതി. കോട്ടയത്തിനടുത്തുള്ള അയ്മനം ഗ്രാമത്തിന്റെ കഥ പറയുന്ന ദ് ഗോഡ് ഓഫ് സ്മാള്‍ തിങ്‌സ് എന്ന ആദ്യ നോവലിലൂടെ ബുക്കര്‍ പുരസ്‌കാരം നേടി. ആ വര്‍ഷം ലോകത്തിലേറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കൃതികളിലൊന്നായി ഇതു മാറി. ഇതിനിടയില്‍, ഇന്ത്യന്‍ രാഷ്ട്രീയ പരിണാമങ്ങളെ അതിനിശിതമായി വിമര്‍ശിക്കുന്ന സവിശേഷമായ ലേഖനപരകളിലൂടെ ശ്രദ്ധേയയായി. നര്‍മ്മദ പ്രക്ഷോഭം മുതല്‍ കശ്മീര്‍ പ്രതിസന്ധി വരെയുള്ള വിഷയങ്ങളില്‍ എഴുത്തിനപ്പുറം ആക്ടിവിസത്തിന്റെ വഴികളിലൂടെ അരുന്ധതി സഞ്ചരിച്ചു. സമകാലിക വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ വിവിധ പുസ്തകങ്ങളിലായി സമാഹരിക്കപ്പെട്ടു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment