28th IFFK: കാതലിനെ ചൊല്ലി വാക്കുതർക്കം

At Malayalam
0 Min Read

ജിയോ ബേബി സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രം കാതൽ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആദ്യ പ്രദർശനം തിരക്ക് മൂലം നിശ്ചയിച്ചതിലും വൈകിയാണ് ആരംഭിച്ചത്. റിസർവേഷൻ ചെയ്യാത്തവർക്കായി അനുവദിച്ചിട്ടുള്ള സീറ്റുകളിൽ മണിക്കൂറുകളോളം ക്യൂ നിന്നവരിൽ നിന്നും 30 ശതമാനം പേരെ കയറ്റിയില്ലെന്ന് ആരോപിച്ച് ഡെലിഗേറ്റുകളും സംഘാടകരും തമ്മിൽ വാക്കേറ്റം ഉണ്ടായി. സംഘാടകർ അവർക്ക് വേണ്ടപ്പെട്ടവരെ പിൻവാതിലിലൂടെ പ്രവേശിപ്പിച്ചെന്നും ആരോപണമുണ്ട്. നിലത്തിരുന്ന് കാണാനുള്ള സന്നദ്ധത ഡെലിഗേറ്റുകൾ അറിയിച്ചിട്ടും ആരെയും അകത്ത് പ്രവേശിക്കാൻ സംഘാടകർ ഒരുങ്ങിയില്ല.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment