ബാലി ചുറ്റിയടിക്കാൻ ഇനി വിസ വേണ്ട; ഇന്ത്യക്കാർക്ക് ഇളവ്

At Malayalam
1 Min Read

ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് വിസസരഹിത പ്രവേശനം അനുവദിച്ച് ഇൻഡൊനീഷ്യയും. ഇന്ത്യയും ചൈനയും ഉൾപ്പടെ 20 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കാണ് ഇൻഡൊനീഷ്യ വിസ ഇളവുകൾ അനുവദിക്കുന്നത്. ശ്രീലങ്ക, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങൾ സന്ദർശിക്കാനും ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ല. ഒരു മാസത്തിനുള്ളിൽ ഈ തീരുമാനത്തിന് അംഗീകാരം നൽകുമെന്ന് ഇൻഡൊനീഷ്യൻ ടൂറിസം മന്ത്രാലയം അറിയിച്ചു. കൂടുതൽ വിദേശ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും, വിദേശനാണ്യം വർധിപ്പിക്കുന്നതിനുമായാണ് പുതിയ നടപടി.

അമേരിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങി 20 രാജ്യങ്ങളിലെ പൗരന്മാർക്കാണ് വീസ രഹിത പ്രവേശം നൽകുന്നത്. വിദേശ സഞ്ചാരികൾക്ക് രാജ്യത്ത് കൂടുതൽ ദിവസം താമസിക്കാൻ അനുവദിക്കുന്ന ഗോൾഡൻ വിസയ്ക്കും ഇൻഡൊനീഷ്യ മുൻപ് അംഗീകാരം നൽകിയിരുന്നു. കോവിഡ് വ്യാപനത്തിന് മുൻപ് 2019ൽ 1.6 കോടി വിദേശ വിനോദ സഞ്ചാരികൾ ഇൻഡോനീഷ്യയിൽ എത്തിയിരുന്നു. 2023 ജനുവരി-ഒക്ടോബറിലെത്തിയത് 94.9 ലക്ഷം സഞ്ചാരികളാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment