മരണത്തിന് തൊട്ടുമുന്‍പ് ഷബ്‌ന പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത്

At Malayalam
1 Min Read

കോഴിക്കോട് ഓര്‍ക്കാട്ടേരിയിലെ ഷബ്‌നയുടെ മരണം ഭര്‍തൃവീട്ടുകാരുടെ അപമാനവും ഭീഷണിയും മൂലമെന്ന് സൂചന നല്‍കുന്ന മറ്റൊരു വീഡിയോ കൂടി പുറത്ത്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് ഷബ്‌ന തന്നെ സ്വന്തം മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇവ. യുവതിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.

താന്‍ ഈ വീട്ടില്‍ നിന്ന് പോകണമെങ്കില്‍ അത് തന്റെ ഭര്‍ത്താവ് പറയട്ടേ എന്നാണ് ഷബ്‌ന ബന്ധുവിനോട് പറയുന്നത്. താന്‍ എല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്നും തല്ലുന്നെങ്കില്‍ തല്ലിക്കോ എന്നും ഷബ്‌ന പറയുന്നു. അതേസമയം ഷബ്‌നയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ കുടുംബത്തെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. ഷബ്‌ന മരിക്കാന്‍ ശ്രമിക്കുന്നത് അറിഞ്ഞിട്ടും ബന്ധുക്കള്‍ തടഞ്ഞില്ലെന്ന് മകള്‍ വെളിപ്പെടുത്തിയിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment