മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇന്ന് 77-ാം ജന്മദിനം. നിരവധി നേതാക്കൻമാരാണ് ആശംസകൾ നേർന്ന് രംഗത്തെത്തിയത്. ‘സോണിയാ ഗാന്ധിക്ക് പിറന്നാൾ ആശംസകൾ. ദീർഘവും ആരോഗ്യകരവുമായ ജീവിതം ലഭിക്കുമാറാകട്ടെ’ എന്ന് പ്രധാനമന്ത്രി ആശംസിച്ചു. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കെ.സി വേണുഗോപാൽ, ശശിതരൂർ തുടങ്ങി നിരവധി പേർ ആശംസകളുമായി രംഗത്തെത്തി.