ശബരിമല അപ്പാച്ചിമേട്ടിൽ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു.തമിഴ്നാട് സ്വദേശിനിയായ പത്മശ്രീയാണ് കുഴഞ്ഞുവീണത്. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടി ഉൾപ്പെട്ട സംഘം മല ചവിട്ടിയത്. അപ്പാച്ചിമേട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പമ്പ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപ്പാച്ചിമേടിന് സമീപം കാർഡിയാക് സെന്‍ററില്‍ വെച്ചാണ് മരണം ഉണ്ടായത്. കുട്ടി മൂന്ന് വയസ് മുതൽ ഹൃദ്രോഗത്തിന് ചികിത്സ തേടിയിരുന്നു. ഡയാലിസിസ് അടക്കം പുരോഗമിക്കവേയാണ് ശബരിമലയിൽ എത്തിയത്.