യുപിഐ ട്രാൻസാക്ഷൻ പരിധി പ്രതിദിനം 5 ലക്ഷമായി ഉയർത്തി; ഈ ആവശ്യങ്ങൾക്ക് മാത്രം..

At Malayalam
1 Min Read

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യുപിഐ) പ്രത്യേക വിഭാഗങ്ങൾക്കുള്ള ട്രാൻസാക്ഷൻ പരിധിയിൽ വർദ്ധനവ് പ്രഖ്യാപിച്ചു. കൂടാതെ, ആവർത്തിച്ചുള്ള പേയ്‌മെന്റുകൾ സംബന്ധിച്ച ഇ-മാൻഡേറ്റുകൾക്കുള്ള പുതിയ പരിധികളും പ്രഖ്യാപിച്ചു. അപ്‌ഡേറ്റ് ചെയ്‌ത യുപിഐ ട്രാൻസാക്ഷൻ പരിധി നിയന്ത്രണങ്ങൾക്ക് കീഴിൽ, വ്യക്തികൾക്ക് ഇപ്പോൾ പ്രതിദിനം 5 ലക്ഷം വരെ യുപിഐ വഴി പേയ്‌മെന്റുകൾ നടത്താം. മുമ്പ് 1 ലക്ഷം മാത്രമായിരുന്നു കൈമാറാൻ കഴിഞ്ഞിരുന്നത്.

ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള പണമിടപാടുകൾക്ക് മാത്രമാണ് പുതിയ പരിധി ബാധകം. കാലതാമസമില്ലാതെ ഹോസ്പിറ്റല്‍ ബില്ലുകളും വിദ്യാഭ്യാസ ഫീസുകളും തത്സമയം അടയ്ക്കാനാകുമെന്നാണ് പ്രയോജനമെന്ന് ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്കിന്റെ നടപടി. ഇപ്പോഴും മറ്റ് ചില മേഖലകള്‍ക്ക് യു.പി.ഐ വഴി അയക്കാവുന്ന പണത്തിന്റെ പരമാവധി പരിധിയില്‍ റിസര്‍വ് ബാങ്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. മൂലധന വിപണി, (ഓഹരി, എ.എം.സി., ബ്രോക്കിംഗ്, മ്യൂച്വല്‍ഫണ്ട് തുടങ്ങിയവ), വായ്പാ തിരിച്ചടവ്, ഇന്‍ഷ്വറന്‍സ് എന്നിവയ്ക്ക് നിലവില്‍ രണ്ടുലക്ഷം രൂപവരെ ഒരുദിവസം കൈമാറാന്‍ അനുമതിയുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment