ഡൽഹിയിലെ അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ച് ‘ക്യാഷ് ഫോർ കിഡ്നി’ റാക്കറ്റ് പ്രവർത്തിക്കുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.യുകെയിലെ ടെലഗ്രാഫ് പത്രമാണ് ഇൻവസ്റ്റിഗേഷൻ റിപ്പോർട്ട് പുറത്തു വിട്ടത്. മ്യാൻമാറിലെ പാവപ്പെട്ടവർക്ക് പണം നൽകി വൃക്ക മാറ്റിവയ്ക്കൽ നടത്തുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് അപ്പോളോ ആശുപത്രി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്.