IFFK : 28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് തിരിതെളിഞ്ഞു

At Malayalam
1 Min Read

28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് തിരിതെളിഞ്ഞു. ചലച്ചിത്ര മേളയുടെ ഔപചാരിക ഉദ്ഘടനം ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പ്രദര്‍ശിപ്പിക്കപ്പെടുന്ന ചിത്രങ്ങളുടെ രാഷ്‌ട്രീയ ഉള്ളടക്കങ്ങളുടെ കാര്യത്തില്‍ ലോകത്തെ ഏതൊരു മേളയോടും കിടപിടിക്കുന്നതാണ് ഐഎഫ്എഫ്‌കെ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പുരസ്‌കാര ജേതാവും നടനും സംവിധായകനുമായ നാനാ പടേക്കര്‍ ദീപം കൊളുത്തി ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്. കെനിയന്‍ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മേയര്‍ ആര്യാ രാജേന്ദ്രന്‍ സമ്മാനിച്ചു

ഭൂമിയുടെ ഭാഷ സ്‌നേഹത്തിന്റെ ഭാഷയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു നാനാ പടേക്കര്‍ തന്റെ പ്രസംഗം ആരംഭിച്ചത്. വര്‍ഷങ്ങള്‍ നീണ്ട സിനിമാ കരിയറില്‍ ഒരിക്കല്‍ പോലും മലയാളത്തില്‍ നിന്നൊരു സംവിധായകന്‍ തന്നെ വിളിച്ചിട്ടില്ലെന്ന് അദ്ദേഹം പരിഭവം പറയുകയും ചെയ്തു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment