യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,താമരശ്ശേരി ചുരത്തില്‍ കടുവയുണ്ടേ

At Malayalam
1 Min Read

താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി. ചുരം ഒന്‍പതാം വളവിനു താഴെ ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവര്‍ വിവരം പൊലീസിനെ അറിയിച്ചു. കടുവ പിന്നീട് റോഡ് മുറിച്ചു കടന്ന് വനപ്രദേശത്തേക്ക് പോയി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടെത്തുന്നത് അപൂര്‍വ സംഭവമാണ്.

അതേസമയം, കടുവയെ കണ്ട സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് വനംവകുപ്പും പൊലീസും മുന്നറിയിപ്പ് നല്‍കി. കടുവ ചുരത്തിലെ ഏതെങ്കിലും ഭാഗത്ത് വീണ്ടും എത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. രാത്രിയില്‍ ഉള്‍പ്പെടെ ചുരത്തിലൂടെ പോകുന്ന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

Share This Article
Leave a comment