യുവഡോക്ടര്‍ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍

At Malayalam
0 Min Read

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി.ജി. വിദ്യാര്‍ഥിനിയായ യുവഡോക്ടറെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് പുത്തൂര്‍ നാസ് മന്‍സിലില്‍ ഷഹാനയെയാണ് മരിച്ചനിലയില്‍ കണ്ടത്. 27 വയസ്സായിരുന്നു.തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് അപ്പാര്‍ട്ട്‌മെന്റിലെ മുറിയില്‍ ഷഹാനയെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് പോലീസ് എത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Share This Article
Leave a comment