ഇന്ത്യയ്‌ക്കെതിരായ ഏകദിന, ട്വന്റി 20, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. മൂന്ന് വീതം ഏകദിന-ട്വന്റി 20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളും ഉള്‍പ്പെടുന്നതാണ് പരമ്പര. ഡിസംബര്‍ 10 മുതല്‍ 14 വരെ ഡര്‍ബന്‍, പോര്‍ട്ട് എലിസബത്ത്, ജോഹാനസ്ബര്‍ഗ് എന്നിവിടങ്ങളില്‍ നടക്കുന്ന ട്വന്റി 20 പരമ്പരയോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്നത്. 17 മുതല്‍ 21 വരെയാണ് ഏകദിന പരമ്പര. തുടര്‍ന്ന് 26-ാം തീയതി പ്രെട്ടോറിയയില്‍ ആദ്യ ടെസ്റ്റും ജനുവരി മൂന്നിന് കേപ് ടൗണില്‍ രണ്ടാം ടെസ്റ്റും നടക്കും. നിശ്ചിത ഓവര്‍ പരമ്പരകളില്‍ സ്ഥിരം ക്യാപ്റ്റന്‍ ടെംബ ബവൂമയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. താരത്തിന്റെ അഭാവത്തില്‍ ഏയ്ഡന്‍ മാര്‍ക്രം ടീമിനെ നയിക്കും.
ഡിസംബര്‍ 26-ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ബവൂമ തിരിച്ചെത്തും.പേസര്‍ കാഗിസോ റബാദയ്ക്കും നിശ്ചിത ഓവര്‍ പരമ്പരകളില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കായി തയ്യാറെടുക്കാന്‍ ആഭ്യന്തര മത്സരങ്ങളില്‍ കളിക്കുന്നതിനായാണിത്. ജെറാള്‍ഡ് കോട്സി, ലുങ്കി എന്‍ഗിഡി, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ക്കും ഇതേ കാരണത്താല്‍ ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.
ട്വന്റി 20 ടീം:
എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഒട്ട്നിയല്‍ ബാര്‍ട്ട്മാന്‍, മാത്യു ബ്രീറ്റ്സ്‌കെ, നാന്‍ഡ്രെ ബര്‍ഗര്‍, ജെറാള്‍ഡ് കോട്ട്സി, ഡൊനോവന്‍ ഫെരേര, റീസ ഹെന്‍ഡ്രിക്സ്, മാര്‍ക്കോ യാന്‍സെന്‍, ഹെന്റിച്ച് ക്ലാസന്‍, കേശവ് മഹാരാജ്, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിടി, ആന്‍ഡില്‍ പെഹ്‌ലുക്‌വായോ, തബ്രൈസ് ഷംസി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ലിസാഡ് വില്യംസ്.
ഏകദിന ടീം:
എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഒട്ട്നിയല്‍ ബാര്‍ട്ട്മാന്‍, നാന്‍ഡ്രെ ബര്‍ഗര്‍, ടോണി ഡി സോര്‍സി, റീസ ഹെന്‍ഡ്രിക്സ്, ഹെന്റിച്ച് ക്ലാസന്‍, കേശവ് മഹാരാജ്, മിഹ്‌ലാലി എംപോങ്‌വാന, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, ആന്‍ഡില്‍ പെഹ്‌ലുക്‌വായോ, തബ്രൈസ് ഷംസി, റാസ്സി വാന്‍ഡെര്‍ ദസ്സന്‍, കൈല്‍ വെറെയ്‌ന, ലിസാഡ് വില്യംസ്.
ടെസ്റ്റ് ടിം:
ടെംബ ബവൂമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡിങ്ഹാം, നാന്‍ഡ്രെ ബര്‍ഗര്‍, ജെറാള്‍ഡ് കോട്ട്സി, ടോണി ഡി സോര്‍സി, ഡീന്‍ എല്‍ഗര്‍, മാര്‍ക്കോ യാന്‍സെന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, വിയാന്‍ മള്‍ഡര്‍, ലുങ്കി എന്‍ഗിഡി, കീഗന്‍ പീറ്റേഴ്സണ്‍, കാഗിസോ റബാദ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കൈല്‍ വെറെയ്‌ന.
