സിങ്കപ്പൂർ ചീരയെന്നാൽ അടിമുടി പോഷകം

At Malayalam
1 Min Read

പറമ്പിലും അതിരുകളിലുമൊക്കെ കണ്ടു വരുന്ന ഭക്ഷ്യ യോഗ്യമായ ഒരു ചെടിയാണ് സിങ്കപ്പൂർ ചീര. ഇലക്കറികളില്‍ വലിയ അളവിൽ പോഷകമൂല്യമുള്ളതാണ് ഈ ചീര. താവരൈ മൂരിങ്ങ, വേലിചീര, ചിക്കൂര്‍ മനീസ്, ബ്ലോക്ക് ചീര എന്നിങ്ങനെ വിവിധ പേരുകളും ഔഷധഗുണമേറെയുള്ള ഈ ചെടിയ്ക്കുണ്ട്.യൂഫോര്‍ബിയേസിയ സസ്യകുടുംബത്തില്‍പ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രനാമം സാറോപസ് ആന്‍ഡ്രോഗൈനസ് എന്നാണ്.

തുടക്കത്തിൽ പറഞ്ഞതു പോലെ വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകൾ ഈ ചെടിയ്ക്കുണ്ടങ്കിലും ‘ചെക്കൂർ മാനീസ്’ എന്നാണ് സിങ്കപ്പൂർ ചീരയുടെ യഥാർത്ഥ നാമം. പണ ചെലവില്ലാതെ തന്നെ സുലഭമായി കിട്ടുന്ന ഒരു ഇലച്ചെടി കൂടിയാണിത്. കഴിക്കുമ്പോൾ ചെറിയ മധുരമുള്ളതുകൊണ്ടാണ് മധുര ചീര എന്നു വിളിപ്പേരു വന്നത്.

പോഷക സമൃദ്ധമായതിനാൽ ഈ ചെടിയെ ‘മൾട്ടി വൈറ്റമിൻ ഗ്രീൻ’ എന്നും വിളിക്കാറുണ്ട്. കേരളത്തിലെ കാലാവസ്ഥയും ഈ ചെടിയുടെ വളർച്ചയ്ക്ക് അനുകൂലമാണ്.

ജീവകം എ, ബി, സി എന്നിവയുടെ കലവറ കൂടിയാണ് സിങ്കപ്പൂർ ചീര. ഇതിൽ മാംസ്യവും വലിയ തോതിൽ അടങ്ങിയിട്ടുണ്ട്. സിങ്കപ്പൂർ ചീരയുടെ ഇളം തണ്ടും തളിരിലയും സാലഡായും തോരനായും കഴിക്കാവുന്നതാണ്. മൂപ്പെത്തിയ ഇലകളും ഭക്ഷ്യ യോഗ്യമാണ്. വൈറ്റമിൻ ഡി, കെ എന്നിവയും ധാരാളമുണ്ട്. നേത്രരോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും ഉത്തമ പ്രതിവിധി കൂടിയാണ് സിങ്കപ്പൂർ ചീര.ദഹനത്തിനും ഉദരസംബന്ധമായ പല രോഗങ്ങൾക്കും സിങ്കപ്പൂർ ചീര ഔഷധമാണ്. അധികം പരിചരണമോ വളമോ ഇല്ലാതെ വളരുന്ന ചെടി കൂടിയാണിത്. അധികം വെയിലില്ലാത്തിടങ്ങളിൽ നന്നായി തഴച്ചു വളരും. കീടങ്ങൾ അധികം ബാധിക്കില്ലന്നുള്ളതും ഈ ചെടിയുടെ പ്രത്യേകതയാണ്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment