10 വർഷം പഴക്കമുള്ള ആധാർ കാർഡ് നിർബന്ധമായും പുതുക്കണമെന്ന നിർദേശം അറിഞ്ഞു കാണുമല്ലോ. ഡിസംബർ 14 വരെ സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇതിന് ശേഷം ആധാർ കാർഡ് പുതുക്കാൻ പണം നൽകേണ്ടിവരും.
നിങ്ങളുടെ വീട്ടുവിലാസം, ഫോൺ നമ്പർ, പേര്, ഇമെയിൽ ഐഡി മുതലായവ നിങ്ങളുടെ ആധാർ കാർഡിൽ അപ്ഡേറ്റ് ചെയ്യാം. എന്നാൽ ഫോട്ടോ, ബയോമെട്രിക്, തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ കേന്ദ്രങ്ങളിൽ പോകേണ്ടി വരും. ഡിസംബർ 14ന് ശേഷം ആധാർ പുതുക്കുന്നതിന് 50 രൂപയാണ് ഇടാക്കുക.