ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന, ടെസ്റ്റ്, 20-20 മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പ്രഖ്യാപിച്ചത്. 20-20 ടീമിനെ സൂര്യകുമാര്‍ യാദവും ഏകദിന ടീമിനെ കെ എല്‍ രാഹുലും നയിക്കും. ടെസ്റ്റ് ടീമിന്റെ ചുമതല രോഹിത് ശര്‍മയ്ക്കാണ് .സഞ്ജു സാംസണെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യക്ക് മൂന്ന് 20-20 യും , മൂന്ന് ഏകദിന, രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കാനുള്ളത്. 20-20 യിലും ഏകദിനത്തിലും കളിക്കാനില്ലെന്ന് രോഹിത് ശര്‍മ്മയും വിരാട് കൊഹ്ലിയും ബോര്‍ഡിനെ അറിയിച്ചിരുന്നു.