എങ്കിലും എന്റെ പൊന്നേ…

At Malayalam
1 Min Read

സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കൂടിയത്‌. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർധിച്ച്, 5,770 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിൽ പ്രതിഫലിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തൽ.

യുഎസ് ഫെഡ് നിരക്കുകൾ കുറഞ്ഞേക്കുമെന്ന വിലയിരുത്തലും ആഗോള ഓഹരി വിപണികളുടെ തിരിച്ചുവരവുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. 30 ദിവസത്തിനിടെ ആഗോള വിപണിയിൽ സ്വർണം ഔൺസിന് മൂന്നു ശതമാനം വില വർധിച്ചിരുന്നു. ആഗോള വിപണിയിലെ വില മാറ്റങ്ങൾ ഡോളറിൽ ആയതിനാൽ, നേരിയ മാറ്റങ്ങൾ പോലും പ്രാദേശിക വിപണികളിൽ വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കം. രൂപ-ഡോളർ വിനിമയ നിരക്കും ഇതിൽ പ്രധാനമാണ്. ആഗോള വിപണിയിൽ നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിൽ പ്രാദേശിക വിപണിയിലും വില വർധിക്കാൻ സാധ്യതയുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment