വർഷങ്ങൾ നീണ്ട വെല്ലുവിളികളെ അതിജീവിച്ച് ചിത്രീകരണം പൂർത്തിയാക്കിയ ബ്ലെസിയുടെ ‘ആടുജീവിതം’ റിലീസിനൊരുങ്ങുന്നു. റിലീസ് തീയതി ഓൺലൈനായി പ്രഖ്യാപിക്കും.2018ൽ തുടങ്ങിയ ചിത്രീകരണം കഴിഞ്ഞ വർഷമാണ് അവസാനിച്ചത്.
ഏറ്റവും കൂടുതൽ ആളുകൾ വായിച്ച ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ അതേപേരിൽ സിനിമ ആകുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. മലയാളത്തിന്റെ പ്രിയ സംവിധായകനും നടനുമായ പൃഥ്വിരാജ് ആണ് നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിനായി പൃഥ്വി നടത്തിയ മേക്കോവറുകൾ ശ്രദ്ധ നേടിയിരുന്നു. എ ആര്‍ റഹ്‍മാന്‍ സംഗീതം നൽകുന്ന ചിത്രത്തിന് സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് കെ എസ് സുനിലും. ദീർഘ നാളത്തെ കാത്തിരുപ്പിനൊടുവിൽ റിലീസ് തീയതിയറിയാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.