പരമ്പര സ്വന്തമാക്കുമോ ഇന്ത്യ

At Malayalam
1 Min Read

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം 20-20 ഇന്ന് ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ നടക്കും. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളിലും ജയം ഇന്ത്യക്കൊപ്പം ആയിരുന്നു. ഇന്നത്തെ മത്സരത്തിൽ കൂടി വിജയിക്കാനായാൽ പരമ്പര ഇന്ത്യയ്ക്കു സ്വന്തമാകും.ആദ്യ കളിയിൽ ഓസ്ട്രേലിയ മുന്നോട്ടുവച്ച 209 റൺസ് വിജയലക്ഷ്യം 8 വിക്കറ്റു നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.

അടുത്ത കളിയിൽ ആദ്യം ബാറ്റു ചെയ്ത് 236 റൺസെന്ന വിജയലക്ഷ്യം വച്ച ഇന്ത്യ 44 റൺസിനു വിജയിച്ചു. യശസ്വി ജയ്സ്വാൾ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, റിങ്കു സിംഗ് എന്നിവർ ബാറ്റിംഗിലും രവി ബിഷ്ണോയ്, അക്സർ പട്ടേൽ, പ്രസിദ്ധ് കൃഷ്ണ എന്നിവർ ബൗളിംഗിലും തിളങ്ങി. മുകേഷ് കുമാറിൻ്റെ ഡെത്ത് ഓവറുകളും ശ്രദ്ധേയമായിരുന്നു. ഇന്നു കൂടി ജയിച്ച് പരമ്പര സ്വന്തമാക്കാനാകും ഇന്ത്യൻ ശ്രമം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment