ഗുജറാത്തിൽ അതിതീവ്ര മിന്നലിൽ 20 പേർ മരിച്ചു

At Malayalam
0 Min Read

ഗുജറാത്തിൽ മിന്നലേറ്റ് 20 പേർ മരിച്ചു. സംസ്ഥാനത്ത് ഞായറാഴ്ച മുതൽ തുടരുന്ന മഴയിൽ കനത്ത നാശനഷ്ടങ്ങളുമുണ്ടായി.
സൂറത്ത്, സുരേന്ദ്രനഗർ, ഖേദ, തപി, ബഹാറുച്, അമ്രേലി തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴയുണ്ടായി. ഗുജറാത്തിലെ 252 താലൂക്കുകളിൽ 234 ഇടങ്ങളിലും കനത്ത മഴയായിരുന്നുവെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. രണ്ടു ദിവസം കൂടി സംസ്ഥാനത്താകെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

- Advertisement -

Share This Article
Leave a comment