വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയിനുകളുമായി ഷെൻഹുവ 24 കപ്പൽ വിഴിഞ്ഞത്ത് എത്തി. ചൈനയിൽ നിന്നെത്തിയ കപ്പൽ ഇത്തവണ ആറു ക്രെയിനുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ഒക്ടോബർ 12-നാണ് ക്രെയിനുകളുമായി ആദ്യകപ്പൽ എത്തിയത്.നവംബർ ഒമ്പതിന് രണ്ടാമത്തെ കപ്പലെത്തി. ഇത് മൂന്നാമത്തെ തവണയാണ് ക്രെയിനുകൾ വിഴിഞ്ഞത്ത് എത്തിക്കുന്നത്. മൂന്നാമത്തെ കപ്പലിൽ ആറ് യാർഡ് ക്രെയിനുകളാണ് വിഴിഞ്ഞത്ത് ഇറക്കാനായി ഉള്ളത്. നാലാമത്തെ കപ്പൽ ഷെൻഹുവ-15 രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും മൂന്ന് യാർഡ് ക്രെയിനുകളുമായി ഡിസംബർ 15ന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.