ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റവുമായി മുംബൈ ഇന്ത്യൻസ്. 17.50 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു നൽകി ഗുജറാത്ത് ടൈറ്റൻസ് നായകനായ ഹാർദിക് പാണ്ഡ്യയെ മുംബൈ ടീമിലെത്തിച്ചു.കഴിഞ്ഞ ദിവസം ഇരു ടീമുകളും രണ്ടു പേരെയും നിലനിർത്തിയിരുന്നു. ഹാർദിക്കിനെ മുംബൈ ടീമിലെത്തിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ തീരുമാനം വന്നു.
എന്നാൽ, ഇതിനു പിന്നാലെ ദേശീയ മാധ്യമങ്ങൾ ഗ്രീൻ ബാംഗ്ലൂരിലേക്കും ഹാർദിക് മുംബൈയിലേക്കും ചേക്കേറും എന്ന റിപ്പോർട്ടുകൾ നൽകിയിരുന്നു.അതേസമയം, ഹാർദ്ദിക് ടീം വിട്ടതായി അറിയിച്ച ഗുജറാത്ത് തങ്ങളുടെ പുതിയ ക്യാപ്റ്റനായി ശുഭ്മൻ ഗില്ലിനെ നിയമിച്ചു. കാമറൂൺ ഗ്രീനിനെ ടീമിലെത്തിച്ചതായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും അറിയിച്ചിട്ടുണ്ട്.
