ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ആസ്ട്രേലിയ 20-20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്നു മണി മുതൽ രാത്രി 11 മണി വരെ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ആറ്റിങ്ങലിൽ നിന്നു ശ്രീകാര്യത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ വെട്ടുറോഡ്-ചന്തവിള – കാട്ടായിക്കോണം – ചേങ്കോട്ടുകോണം – ചെമ്പഴന്തി – ശ്രീകാര്യം വഴിയും ഇതേ പാതയിലൂടെ വരുന്ന ചെറിയ വാഹനങ്ങൾ കഴക്കൂട്ടം ബൈപ്പാസ് റോഡിലൂടെ വന്ന് മുക്കോലയ്ക്കൽ-കുളത്തൂർ-മൺവിള – ചാവടിമുക്ക് വഴിയും പോകണം. കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ചാവടിമുക്കിൽനിന്നു തിരിഞ്ഞ് എൻജിനിയറിംഗ് കോളേജ് – മൺവിള – കുളത്തൂർ – മുക്കോലയ്ക്കൽ വഴി പോകേണ്ടതാണ്.
തിരുവനന്തപുരത്തു നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്കു പോകേണ്ട വലിയ വാഹനങ്ങൾ ഉള്ളൂരിൽനിന്നു തിരിഞ്ഞ് ആക്കുളം വഴി കുഴിവിള ബൈപ്പാസിലെത്തി പോകേണ്ടതാണ്. പാർക്കിംഗ് സ്ഥലങ്ങൾ.ഗ്രീൻഫീൽഡ് സ്റ്റേഡിയം പാർക്കിംഗ് ഗ്രൗണ്ട്,കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്,അമ്പലത്തിൻകര മുസ്ലിം ജമാഅത്ത് ഗ്രൗണ്ട്,ഗവ: കോളേജ് കാര്യവട്ടം,ബി.എഡ് സെന്റർ കാര്യവട്ടം,എൽ.എൻ.സി.പി.ഇ ഗ്രൗണ്ട്,ഗതാഗതക്രമീകരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് : 9497930055, 9497987001, 9497990006, 9497990005.
