സെൽവിന്റെ ഹൃദയം മിടിച്ചു തുടങ്ങി, ഹരിനാരായണനിൽ

At Malayalam
0 Min Read

കൊച്ചിയിൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ഹരിനാരായണനെ വെന്‍റിലേറ്ററിൽ നിന്നും മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന ഹരിനാരായണന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അറിയിച്ചു. ഇന്നലെ 11.15 നാണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ നിന്നും സെൽവിൻ എന്ന യുവാവിന്‍റെ ഹൃദയം കൊച്ചിയിൽ എയർ ആംബുലൻസിൽ എത്തിച്ചത്. ശസ്ത്രക്രിയ പൂർത്തിയാക്കി 24 മണിക്കൂറിന് മുൻപെയാണ് ഹൃദയം ഹരിനാരായണന്‍റെ ശരീരത്തിൽ മിടിച്ച് തുടങ്ങിയത്. കന്യാകുമാരി സ്വദേശിയും സ്റ്റാഫ് നഴ്സുമായ സെൽവിൻ ശേഖറിന്‍റെ ഹൃദയവും വൃക്ക, പാൻക്രിയാസ് ഉൾപ്പടെ ആറ് അവയവങ്ങളാണ് ആറ് വ്യക്തികൾക്ക് പുതുജീവൻ നൽകിയത്.

Share This Article
Leave a comment