പ്രാതലിനും നട്സ് ആകാം,നന്നാണ്

At Malayalam
1 Min Read

പ്രാതൽ രാജാവിനെപ്പോലെയാവണം എന്നാണ് വയ്പ്പ്. അതിനാൽ പ്രഭാതഭക്ഷണത്തിനായി വിവിധ തരത്തിലുള്ള ആഹാരങ്ങള്‍ പരീക്ഷിക്കുന്നവരാണ് ഒട്ടുമിക്കവരും. പ്രാതലിനായി പോഷകപ്രദമായ ഭക്ഷണം തെരഞ്ഞെടുക്കുന്നതില്‍ പലപ്പോഴും പിഴവുണ്ടാകും. കുട്ടികളുള്ളവർക്ക് സ്കൂൾ, ജോലിക്ക് പോകേണ്ടവർക്കുണ്ടാകുന്ന അത്തരം വിഷമതകൾ ഒക്കെ പ്രാതലിനെ കാര്യമായ രീതിയിൽ ബാധിക്കും. പോഷക സമൃദ്ധമായിക്കോട്ടേ എന്നു കരുതി ഒരു മുട്ട, ഒരു ഗ്ലാസ് പാൽ എന്നിങ്ങനെ വേഗത്തിൽ കാര്യം കഴിയ്ക്കുന്നവരും ധാരാളം.

ഒമേഗ -3 ഫാറ്റി ആസിഡുകള്‍, വൈറ്റമിന്‍ ഇ, മഗ്‌നീഷ്യം, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയവ മുട്ട, പാൽ എന്നിവയിൽ നിന്നും ലഭിക്കുന്നുവെന്നത് ശരിയാണ്. ഇത് ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിന് മികച്ചതും തന്നെ. എന്നാൽ മുട്ട, പാൽ എന്നിവയ്ക്കു പുറമേ വിവിധ തരത്തിലുള്ള നട്സ് കൂടി പ്രാതലിൽ ഉൾപ്പെടുത്തുന്നതു മികച്ച ഗുണം ചെയ്യുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. ദൈനം ദിനയുള്ള വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് . വെണ്ണ ,പരിപ്പ്, പയ റുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍, ഒലിവ് എണ്ണ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ നന്നാണന്ന് പഠനങ്ങൾ പറയുന്നു.
ഏകദേശം 50 ഗ്രാം സംസ്‌കരിച്ച മാംസം, തുല്യ അളവിലുള്ള പയറുവര്‍ഗ്ങ്ങള്‍ (ബീന്‍സ്, പയറുവര്‍ഗങ്ങള്‍ ) ഉപയോഗിച്ച് സ്വാപ്പ് ചെയ്യാന്‍ കഴിയുന്ന ആളുകള്‍ക്ക് സി വി ഡി ഉണ്ടാകാനുള്ള സാധ്യത 23% കുറയുന്നതായി ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മാംസത്തിനു പകരം 28-50 ഗ്രാം പരിപ്പ് ഉണ്ടെങ്കില്‍ അപകടസാധ്യത 27% കുറയുന്നു. മുട്ടയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നട്‌സ് നാരുകളുടെ മികച്ച ഉറവിടം 50 കൂടിയാണ്.
നട്സുകൾ ദഹന പ്രക്രിയയെ ശക്തിപ്പെടുത്തും. ബദാമിലടങ്ങിയിട്ടുള്ള ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നേരെമറിച്ച്, മുട്ടയിൽ ചെറിയ അളവില്‍ നാരുകള്‍ ഉണ്ടങ്കിലും നട്‌സിനോളം അതു വരില്ല. സസ്യാഹാരികളായ ആളുകള്‍ക്ക് അവരുടെ പോഷക ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നട്സുകൾ ഏറെ സഹായിക്കും.

Share This Article
Leave a comment