മോട്ടോര്‍ വാഹനവകുപ്പ് റോബിൻ ബസ് വീണ്ടും പിടിച്ചെടുത്തു. തുടർച്ചയായി ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിച്ചതിനാണ് നടപടി. പിടിച്ചെടുത്ത ബസ് പത്തനംതിട്ട പൊലീസ് ക്യാംപിലേക്ക് മാറ്റി.
വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് പൊലീസിന്‍റെ സഹായോത്തോടെ റാന്നിയില്‍ വെച്ച് മോട്ടർ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്.
പെർമിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുത്തിട്ടുമുണ്ട്.ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടി മോട്ടർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച പുലർച്ചെ എരുമേലിക്ക് സമീപവും നിയമ ലംഘനത്തിന് ബസിന് 7,500 രൂപ പിഴചുമത്തിയിരുന്നു.
