ആലപ്പുഴ പുന്നപ്രയിൽ കിടപ്പ് രോഗിയായ അച്ഛനെ മകൻ കൊലപ്പെടുത്തി. 65 വയസുള്ള സെബാസ്റ്റിയനാണ് കൊല്ലപ്പെട്ടത്. മകൻ സെബിൻ(26) ക്രിസ്റ്റിയെ പുന്നപ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു. കട്ടിൽ നിന്ന് വീണ് മരിച്ചതാണെന്ന് വീട്ടുകാരെ അടക്കം തെറ്റിദ്ധരിപ്പിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകം എന്ന് തെളിഞ്ഞു. വാക്കർ കൊണ്ടാണ് സെബിൻ പിതാവിനെ അടിച്ചുകൊന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സെബിൻ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറയുന്നു.