ഓർമയിലെ ഇന്ന് നവംബർ – 23: ജെ.സി. ബോസ്

At Malayalam
0 Min Read
Scientist Jagadish Chandra Bose

ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും കനപ്പെട്ട സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനാണ് സർ ജഗദീഷ് ചന്ദ്ര ബോസ് എന്ന ജെ. സി. ബോസ്. റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന അദ്ദേഹം സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ്‌.
കൽക്കത്തയിലെ ‘ബോസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ’ സ്ഥാപകനാണ്. 1916 ൽ ‘സർ’ സ്ഥാനം ലഭിച്ച ബോസ് 1920-ൽ റോയൽ സൊസൈറ്റിയിൽ ഫെല്ലോ ആയി. സസ്യങ്ങളുടെ പ്രതികരണങ്ങളേയും വളർച്ചയെയും സംബന്ധിക്കുന്ന ഗവേഷണങ്ങളാണ് ബോസിന്റെ പ്രധാന സംഭാവന. സസ്യങ്ങളുടെ അനുനിമിഷമുള്ള വളർച്ചയും അവയുടെ പ്രതികരണങ്ങളും മനസ്സിലാക്കാൻ ഉപകരിക്കുന്ന ‘ക്രെസ്കോ ഗ്രാഫ്’ എന്ന ഉപകരണം അദ്ദേഹമാണ് കണ്ടുപിടിച്ചത്. അദ്ദേഹത്തിന്റെ ഓർമദിനമാണ് നവംബർ – 23.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment