കൈത്തോട്ടിൽ വീണ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

At Malayalam
1 Min Read

കോട്ടയം ഭരണങ്ങാനത്ത് കൈത്തോട്ടിലേക്ക് വീണ് ഒഴുക്കിൽപെട്ട എട്ടാം ക്ലാസ്വി ദ്യാർത്ഥിനിയുടെ മൃതദേഹം ഏറ്റുമാനൂരിന് സമീപം മീനച്ചിലാർ വേണാട്ടുമാലി കടവിൽ നിന്ന് കണ്ടെത്തി. പൊരിയത്ത് സിബിച്ചന്റെ മകൾ ഹെലൻ അലക്സിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് ചിറ്റാനപ്പാറ-അയ്യമ്പാറ റോഡിൽ മഴവെള്ളപ്പാച്ചിലിൽ കാൽവഴുതിയ വിദ്യാർത്ഥിനി കുന്നനാകുഴി കൈത്തോട്ടിലേക്ക് വീഴുകയായിരുന്നു.ഹെലൻ ഉൾപ്പെടെ രണ്ട് കുട്ടികൾ ഓട്ടോറിക്ഷയിലാണ് സംഭവസ്ഥലത്ത് വന്നിറങ്ങിയത്. തോട്ടിലെ വെള്ളം റോഡിൽക്കയറി ഒഴുകുകയായിരുന്നു. ഇരുവരും ശക്തമായ ഒഴുക്കിൽപെട്ട് റോഡിൽതന്നെ വീണു. ഈ സമയം ഇതുവഴി കടന്നുപോയ സ്‌കൂൾബസിലെ ഡ്രൈവർ അപകടംകണ്ട് കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തി പിടിച്ചെങ്കിലും പിടിവിട്ട് ഒഴുക്കിൽപെടുകയായിരുന്നു. പ്രദേശത്ത് കനത്തമഴയായതിനാൽ പാലാ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വ്യാഴാഴ്ച രാവിലെയോടെ തിരച്ചിൽ വീണ്ടും ആരംഭിക്കുകയായിരുന്നു.

Share This Article
Leave a comment