കേസ് ഫയൽ ചെയ്യാൻ മൊബൈൽ ആപ്പടക്കം വികസിപ്പിച്ച് നീതിന്യായ രംഗത്ത് കേരള ഹൈക്കോടതി രാജ്യത്തിനു വീണ്ടും മാതൃകയാവുന്നു. പുതുതായി നിലവിൽ വന്ന സംവിധാനങ്ങൾ ചുവടെ:
അപ്പീൽ ഹർജികൾ സോഫ്റ്റ് വേറിന്റെ സഹായത്തോടെ പരിശോധിക്കുന്ന സംവിധാനം, വിജിലൻസ് കോടതികൾക്കായി വെബ്സൈറ്റ്, സംസ്ഥാനത്തെ ജില്ലാ കോടതികളുടെ പരിഗണനയിൽ എത്ര കേസുണ്ട് എത്ര തീർപ്പാക്കി എന്നൊക്കെ അറിയാൻ കഴിയുന്ന മോണിറ്ററിങ്, ജയിലിൽ ആരൊക്കെയാണ് തടവിലുള്ളത് എന്ന് അറിയാൻ കഴിയുന്ന സംവിധാനം, കേസുകൾ കോടതിയുടെ പരിഗണനയിൽ വരുമ്പോൾ പ്രതി ജയിലിലാണോ അല്ലയോ എന്നറിയാൻ കഴിയുന്ന സംവിധാനം, സമൻസ് ഓൺലൈനായി നൽകുന്ന സംവിധാനം, കോടതിയിൽനിന്ന് ഓൺലൈനായി സമൻസ് പൊലീസ് സ്റ്റേഷനിലേക്ക് അയയ്ക്കും, ജഡ്ജിമാർ ഉത്തരവുകൾ പറയുമ്പോൾ തന്നെ അവ സോഫ്റ്റ്‌വേർ സഹായത്തോടെ എഴുതുന്ന സംവിധാനം എന്നിവയാണ് പുതുതായി വന്നത്.
