28th IFFK | ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ മുതൽ

At Malayalam
0 Min Read
28th IFFK Delegate Registration Starts Tommorow

28ാമത് ഐ.എഫ്.എഫ്.കെ(IFFK) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ മുതൽ. ഡെലിഗേറ്റ് ഫീസ് ഉയർത്തി ചലച്ചിത്ര അക്കാദമി,പതിനെട്ട് ശതമാനം ജി എസ് ടി കൂടി ഉൾപ്പെടുത്തിയാണ് പുതിയ നിരക്ക്. ഇതനുസരിച്ച് ഡെലിഗേറ്റുകൾക്ക് 1180 രൂപയാകും ഫീസ്. സ്റ്റുഡന്റ് ഡെലിഗേറ്റുകൾക്ക് 590 രൂപയാകും.ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും. www.iffk.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താം.

Share This Article
Leave a comment