തൈര് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. മികച്ച ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഭക്ഷ്യവസ്തുവാണ് തൈര്. കാത്സ്യം, വൈറ്റമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി ശരീരത്തിന് അത്യാവശ്യമുള്ള പോഷകങ്ങൾ ഇതില്‍ ധാരാളമുണ്ട്. കൂടാതെ മികച്ച ഒരു പ്രോബയോട്ടിക് കൂടിയാണിത്. എന്നും തൈര് ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും ആരോഗ്യകരമായ ദഹന വ്യവസ്ഥ നിലനിര്‍ത്താനും സഹായിക്കും.സംഗതിയൊക്കെ ശരി തന്നെ. എന്നാലും തൈരിനൊപ്പം ചേർത്തു കഴിച്ചു കൂടാത്തതായ ചില പദാർഥങ്ങൾ ഉണ്ടന്ന് വിദഗ്ധര്‍ പറയുന്നു. അത് എന്തൊക്കെയാണന്ന് നോക്കാം.
സിട്രസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ എന്നിവ തൈരിനൊപ്പം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് വഴിവയ്ക്കും. സിട്രസ് (പുളിയുള്ള ) പഴങ്ങള്‍ അസിഡിറ്റിയുണ്ടാക്കും. അതു വേണ്ട; ഒഴിവാക്കിയേക്കാം.തക്കാളിയും ഈ ഗണത്തിൽ തന്നെയാണ്. അപ്പോൾ തൈരിനൊപ്പം തക്കാളിയും വേണ്ട.
സുഗന്ധവ്യഞ്ജനങ്ങള്‍ക്കൊപ്പം തൈര് ചേര്‍ന്നാലും ചിലര്‍ക്ക് കുറച്ചു പ്രശ്നമാണ് , വേണ്ട, വിട്ടേയ്ക്ക്.
ഉള്ളിയാണ് ചിലർക്ക് വില്ലൻ. എന്തന്നാൽ തൈര് തണുപ്പും ഉള്ളി ചൂടുമാണ്. ചൂടും തണുപ്പും കൂടി ചേരുമ്പോള്‍ ചർമത്തിൽ അലർജി വന്നേക്കാം. അപ്പൊ, അതും വിട്ടേയ്ക്കാം.
മാമ്പഴത്തിനൊപ്പം തൈര് ചേര്‍ത്തു കഴിയ്ക്കുന്നങ്കിൽ അത്യം വിട്ടേരെ , പണി കിട്ടിയേക്കാം.
തൈര് പാലിന്റെ ഉപോത്പന്നമായതുകൊണ്ട് മത്സ്യം, മാംസം എന്നിവ കൂടെ ശരിയാകില്ല.എണ്ണ ചേർത്ത ഭക്ഷണങ്ങൾക്കൊപ്പവും തൈര് വേണ്ട.
തൈര് ആരോഗ്യത്തിനു പുലിയാണെങ്കിലും ഇങ്ങനെ ചില കുഴപ്പങ്ങൾ കൂടി പിന്നിലുണ്ട്. അത് ഒഴിവാക്കിയാൽ മാത്രം മതിയെന്നേ.