ബ്ലൂ റേയിൽ ഓപ്പൻഹൈമർ

At Malayalam
0 Min Read

അണുബോംബിന്റെ പിതാവ് ജെ. റോബർട് ഓപ്പൻ ഹൈമർ ജീവിത കഥ പറഞ്ഞ ഓപൻ ഹൈമർ സിനിമയുടെ ബ്ലൂ റേ പതിപ്പ് വിപണിയിലേക്ക്. വളരെയധികം ഊർജവും സമയവും ചെലവഴിച്ചാണ് ബ്ലൂറേ പതിപ്പ് തയാറാക്കിയതെന്ന് സംവിധായകൻ ക്രിസ്റ്റഫർ നോളൻ പറഞ്ഞു. ഒടിടികൾക്ക് അപഹരിക്കാനാകാതെ ഓപ്പൻഹൈമർ പ്രേക്ഷകർക്ക് സ്വന്തമാക്കാൻ ബ്ലൂറേ പതിപ്പിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തിയറ്ററുകൾക്കു വേണ്ടി നിർമിക്കപ്പെടേണ്ടവയാണ് സിനിമയെന്ന അഭിപ്രായക്കാരനായ നോളന് ഒടിടി റിലീസുകളോട് വലിയ താൽപര്യമില്ല. അതുകൊണ്ടാണ് വീടുകളിലെ കാഴ്ചയ്ക്കായി മികച്ച നിലവാരത്തിൽ ബ്ലൂറേ പതിപ്പ് പുറത്തിറക്കുന്നത്.

Share This Article
Leave a comment