പാലക്കാട് ട്രെയിൻ പാളം തെറ്റി

At Malayalam
0 Min Read

പാലക്കാട്ടെ വല്ലപ്പുഴയിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി. നിലമ്പൂർ ഷൊർണൂർ പാസഞ്ചറിലെ എഞ്ചിനാണ് പാളം തെറ്റിയത്. വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം. സംഭവത്തിൽ ആളപായമില്ല.ഇന്ന് വൈകുന്നേരം 5:30 ഓടെയാണ് അപകടം. നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് വരികയായിരുന്നു ട്രെയിൻ. വല്ലപ്പുഴ റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് ഒരു കിലോമീറ്റർ അകലെ വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത്. ട്രാക്കിൽ നിന്നിരുന്ന പശുവിനെ ഇടിച്ചതിനെ തുടർന്നാണ് ട്രെയിനിൻ്റെ എഞ്ചിൻ പാളത്തിൽനിന്ന് തെന്നിമാറിയത്.അപകടത്തിൽ ആളപായമില്ല. ഷൊർണൂരിൽനിന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

Share This Article
Leave a comment