ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസിനു തന്റെ രാജ്യത്ത് എന്നപോലെ ഇന്ത്യയിലും നിരവധി ആരാധകരുണ്ട്. മലയാളികള്‍ വില്യംസനെ, വില്ലിച്ചായൻ എന്നാണ് സ്‌നേഹപൂര്‍വ്വം വിളിക്കുന്നത്. ഇപ്പോഴിതാ നിലവിലെ ക്രിക്കറ്റ് താരങ്ങളില്‍ തന്റെ ഇഷ്ടതാരം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കിവീസ് നായകന്‍.
ടീം ഇന്ത്യയുടെ സ്റ്റാര്‍ ക്രിക്കറ്റ് താരത്തെയാണ് തന്റെ പ്രിയപ്പെട്ട താരമായി വില്യംസണ്‍ ചൂണ്ടിക്കാണിച്ചത്. അത് മറ്റാരുമല്ല ടീം ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലിയാണ്. നിലവിലെ ക്രിക്കറ്റ് താരങ്ങളില്‍ തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലിയെന്ന് വില്യംസണ്‍ പറയുന്നു.
ഈ ലോകകപ്പില്‍ വില്യംസണിന് പരിക്ക് മൂലം ചില മത്സരങ്ങളിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. തള്ളവിരലിനു പരിക്കേറ്റതിനാല്‍ താരം വിശ്രമത്തിലുമായിരുന്നു. എന്നാല്‍ പരിക്കില്‍ നിന്നു മുക്തനായ താരം സൂപ്പര്‍ ഫോമിലാണ്. മറുവശത്ത്, കോഹ്‌ലിയും മികച്ച ഫോമിലാണ്.
ഈ ലോകകപ്പില്‍ ഇതിനോടകം കോഹ്‌ലി ഇതിനകം രണ്ടു സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയുമാണ് കോഹ്‌ലി സെഞ്ച്വറി നേടിയത്. ഇതോടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറിയെന്ന് റെക്കോഡിനൊപ്പം എത്താനും കോഹ്‌ലിക്കായി.