ശരീര ഭാരം കുറയ്ക്കാൻ ഇഞ്ചി ബെസ്‌റ്റാ…

At Malayalam
1 Min Read

ശരീരഭാരം കുറയ്ക്കുക എന്നത് ഇക്കാലത്ത് കുറച്ചു വെല്ലുവിളി നിറഞ്ഞതാണ്. ചിട്ടയായ വ്യായാമം, ക്രമമായ ഭക്ഷണം, നല്ല ജീവിതശൈലി എന്നിവയെല്ലാം ശരീരഭാരം കുറയ്ക്കാന്‍ ആവശ്യമാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരവരുടെ ജീവിത ശൈലിയെക്കുറിച്ചും ആഹാരത്തെപ്പറ്റിയും നല്ല ധാരണ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.


ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരാൾ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ക്കേണ്ടതുണ്ട്. ഇഞ്ചിയ്ക്ക് നിരവധിയായ ആരോഗ്യ ഗുണങ്ങളുണ്ട്. ചുമ, തൊണ്ടവേദന എന്നിവയ്ക്ക് പ്രചാരത്തിലുള്ള വീട്ടുവൈദ്യങ്ങളില്‍ ഒന്നാണിത് എന്ന് എല്ലാവർക്കുമറിയാം. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കുമെന്നതിനെ കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് വസ്തുത.

ശരീരഭാരം കുറയ്ക്കാന്‍ ഇഞ്ചി എങ്ങനെയാണ് സഹായിക്കുന്നത് എന്നു മനസിലാക്കാം.
പല രീതിയിലും ഇഞ്ചി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. മെറ്റബോളിസം വര്‍ധിപ്പിക്കാനും വിശപ്പു കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഇതു സഹായിക്കും. ഇഞ്ചിയുടെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും. ഇഞ്ചി മറ്റു ഭക്ഷണ പദാർത്ഥങ്ങള്‍ക്കൊപ്പം കഴിക്കുമ്പോഴാണ് ശരീരഭാരം കുറയാൻ ഏറെ സഹായകമാകുന്നത് എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

- Advertisement -


നിങ്ങള്‍ക്ക് ചായ ഇഷ്ടമാണെങ്കില്‍ ഇഞ്ചി ചായ ഒന്ന് ട്രൈ ചെയു. ഇഞ്ചി കഷണങ്ങള്‍ വെള്ളത്തില്‍ തിളപ്പിച്ച ശേഷം നാരങ്ങയോ തേനോ ചേര്‍ത്ത് കഴിക്കാം. മെറ്റബോളിസത്തെ വേഗത്തിലാക്കാന്‍ സഹായിക്കുന്ന കഫീന്‍, കാറ്റെച്ചിന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഗ്രീന്‍ ടീ ശരീരഭാരം കുറയ്ക്കാന്‍ നല്ലതാണ്. അതിനാല്‍ ഗ്രീന്‍ ടീയുമായും ഇഞ്ചി ചേർത്തു കഴിക്കുന്നതും നല്ലതാണ്
നാരങ്ങാ വെള്ളത്തിൽ ഇഞ്ചി ചേർത്തത് ഒരു ഗ്ലാസ് ഉപയോഗിച്ചു കൊണ്ട് ദിവസം ആരംഭിക്കാം. ചെറുചൂടുള്ള വെള്ളത്തില്‍ ഇഞ്ചിയും ചെറുനാരങ്ങാനീരും കലര്‍ത്തി ഒരു ഡിറ്റോക്‌സ് പാനീയമായി കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ഇഞ്ചി സ്മൂത്തിയും പരീക്ഷിക്കാവുന്നതാണ്.

ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ വെറും വെള്ളം കുടിക്കുന്നത് സുഖകരമായി തോന്നുന്നില്ലങ്കിൽ കുറച്ച് ഇഞ്ചി കഷണങ്ങള്‍ വെള്ളത്തിൽ ചേര്‍ക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ ഇതും സഹായകരമാണ്.

Share This Article
Leave a comment