സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണി നടത്തി സർക്കാർ. ജില്ലാ പൊലീസ് മേധാവിമാർക്ക് ഉൾപ്പടെ സ്ഥലംമാറ്റമുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിനെ മാറ്റി. കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണർ എസ്.ശശിധരനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.
കൊല്ലം സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് പൊലീസ് ‘സുപ്രണ്ടായി നിയമിച്ചിട്ടുണ്ട്. പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ കിരൺ നാരായണനെ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. നവനീത് ശർമ്മയെ തൃശൂർ റൂറൽ എസ്.പിയായും നിയമിച്ചു.