ബൈപാസിൽ, കഴക്കൂട്ടം ഇൻഫോസിസിനു സമീപം റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. വാട്ടർ അതോറിട്ടിയുടെ സ്വിവേജ് പൈപ്പിടാനായി ഡ്രിൽ ചെയ്തപ്പോൾ ചെറിയ ഒരു കുഴിയാണ് ആദ്യം രൂപപ്പെട്ടത്.
സമയം കഴിയുംതോറും ഗർത്തത്തിന്റെ വ്യാപ്തി വർധിക്കുക ആയിരുന്നു.ഈ ഭാഗത്തു വാഹന ഗതാഗതം ഭാഗമായി തടസ്സപ്പെട്ടത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി.