കേരളത്തിന്റെ മഹോത്സവത്തിന് ഇന്ന് കൊടിയിറക്കം

At Malayalam
1 Min Read

കലകളുടെയും സംസ്‌കാരത്തിന്റെയും ചിന്തയുടെയും അലങ്കാരദീപങ്ങളുടെയും ഭക്ഷ്യ വൈവിധ്യങ്ങളുടെയും പുഷ്പാലങ്കാരങ്ങളുടെയും ഏഴു പകലിരവുകള്‍ക്കാണ് സമാപനമാകുന്നത്. കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിച്ച മഹോത്സവത്തിന്റെ ഭാഗമാകാന്‍ നഗരവീഥികളിലേക്ക് ഇടവേളകളില്ലാതെ ജനക്കൂട്ടം ഒഴുകിയെത്തി. കേരളീയ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറുകളില്‍ ഉയര്‍ന്ന നവകേരളത്തിനായുള്ള പുത്തന്‍ ആശയങ്ങളുടെ അവതരണത്തോടെയാണ് കേരളീയം സമാപിക്കുന്നത്. കേരളീയത്തിന്റെ സമാപന സമ്മേളനം വൈകിട്ട് 4 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.

സമാപനത്തിനു മുന്നോടിയായി കേരളീയം വീഡിയോ പ്രദര്‍ശനവും നൃത്താവിഷ്‌ക്കാരത്തിന്റെ വീഡിയോ പ്രദര്‍ശനവും നടക്കും. സമാപന ഗാനാലാപനത്തിനു ശേഷം ചടങ്ങുകള്‍ ആരംഭിക്കും. നവകേരള കാഴ്ചപ്പാട് പ്രഖ്യാപനവും സമാപനസമ്മേളന ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.റവന്യൂ- ഭവന നിര്‍മാണ വകുപ്പു മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. സെമിനാറിലെ നിര്‍ദേശങ്ങളുടെ സംക്ഷിപ്താവതരണം സംഘാടകസമിതി ജനറല്‍ കണ്‍വീനറും ചീഫ് സെക്രട്ടറിയുമായ ഡോ. വി. വേണു നിര്‍വഹിക്കും.

തുടർന്ന് ജയചന്ദ്രന്‍, ശങ്കര്‍ മഹാദേവന്‍, കാര്‍ത്തിക്ക്, സിതാര, റിമി ടോമി, ഹരിശങ്കര്‍ എന്നിവര്‍ അണിനിരക്കുന്ന മ്യൂസിക്കല്‍ മെഗാ ഷോ ‘ജയം’അരങ്ങേറും.

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment