ഉലക നായകൻ കമൽ ഹാസന് ഇന്ന് 69-ാം പിറന്നാൾ. ഇന്ത്യൻ സിനിമയില്‍ എതിരാളികളില്ലാത്ത പ്രതിഭാവിലാസമാണ് കമൽഹാസന്റേത്. ചലച്ചിത്രമേഖലയുടെ എല്ലാ രംഗത്തും ഒരേപോലെ മികവു തെളിയിച്ച അപൂര്‍വ്വ വ്യക്തിത്വം. നടന്, എഴുത്തുകാരന്, സംവിധായകന്, നിര്‍മ്മാതാവ്, നൃത്തസംവിധായകന്‍, ഗാനരചയിതാവ്, നൃത്തം, ഗായകന് എന്നീ നിലകളിലെല്ലാം പ്രതിഭ തെളിയിച്ചയാളാണ് കമലഹാസൻ.
നടൻ കമലഹാസന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കലാമേഖലയിലെ സംഭാവനകൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകിയെന്നും ഭാവുകങ്ങളും ആയുരാരോഗ്യ സൗഖ്യവും നേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രി നടന് ആശംസകൾ നേർന്നത്.